ഭയമില്ലെന്നാവര്‍ത്തിച്ച പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് പേടിച്ച് വിറച്ച് പേര് മാറ്റി. പാകിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്നാണ് പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു കാശ്മീര്‍ എന്നാണ് ജയ്‌ഷെ മുഹമ്മദിന്റെ പുതിയ പേര്.
രഹസ്യാന്വേഷണ ഏജന്‍സിയാണ് പേരുമാറ്റം കണ്ടെത്തിയത്. പാകിസ്ഥാന്റെ കരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നതിനു തൊട്ടുപിന്നാലെ പാക് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് പേര് മാറ്റിയതെന്നാണ് വിവരം. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു കാശ്മീര്‍ എന്ന പേരിലാകും ഇനിമുതല്‍ സംഘടന അറിയപ്പെടുക. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഇളയ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫിനാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ് അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിരുന്നു.കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീര മൃത്യു വരിച്ചത്. പുല്‍വാമ ആക്രമണത്തിനു ശേഷമാണ് മസൂദ് അസ്‌ഹറിനെതിരെയുള്ള നീക്കം ഇന്ത്യ ശക്തമാക്കിയത്. പേര് മാറ്റിയെങ്കിലും മസൂദ് അസഹറിന്റെയും മറ്റുഭീകരരുടെയും ഇടപെടലുകള്‍ ജയ്ഷെ മുഹമ്മദില്‍ ശക്തമാണെന്നു ഇന്ത്യന്‍ ഭീകരവിരുദ്ധ ഏജന്‍സിള്‍ വ്യക്തമാക്കി.
WhatsApp us