ന്യൂഡല്‍ഹി: ദേശീയ കായിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്കാണ് പരിപാടി. ആരോഗ്യമുള്ള സംസ്കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്മാരേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ പ്രധാനമന്ത്രിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ശാരീരികക്ഷമതാ പ്രതിജ്ഞയെടുക്കും.രാജ്യത്തെ എല്ലാ പൗരന്മാര്ക്കും പരിപാടിയില്‍ പങ്കാളികളാകാന്‍ ക്ഷണമുണ്ട്.ലോക ബാഡ്മിന്റണ്‍ ജേതാവ് പി.വി.സിന്ധു, സ്പ്രിന്റര്‍ ഹിമാദാസ്, ഗുസ്തി താരങ്ങളായ ബജ്റങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ പദ്ധതിയുടെ പ്രചാരണത്തില്‍ പങ്കാളികളായി.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ ഈ മാസം 25-നാണ് പദ്ധതിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. .കേരളത്തിലെയടക്കം നിരവധി സ്കൂളുകളിലും കോളേജുകളും പരിപാടിയുടെ ലൈവ് ടെലികാസ്റ്റിങ് നടത്തുന്നുണ്ട്.
