ശ്രീനഗർ : ഇത്തവണത്തെ സ്വാതന്ത്യ്രദിനാഘോഷ ദിനത്തിൽ ലഡാക്കിൽ പതാകയുയർത്തുക ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും , ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിംഗ് ധോനിയെന്ന് റിപ്പോർട്ട് .
നിലവിൽ കശ്മീരിലെ 106 ബറ്റാലിയനൊപ്പം സേവനം നടത്തുന്ന ധോനി കേന്ദ്ര ഭരണ പ്രദേശമായതിനു ശേഷം ലഡാക്കിൽ ഇന്ത്യൻ പതാക ഉയർത്തുന്ന ആദ്യ വ്യക്തിയായിരിക്കും .ജൂലൈ 31ന് ബറ്റാലിയനിൽ എത്തിയ ധോനി ആഗസ്ത് 15 വരെ തുടരും .
അതുവരെ 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമാണ് ധോണി താമസിക്കുന്നത്.നാളെ അദ്ദേഹം ലേയിലേക്ക് പോകും . ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി രണ്ടു മാസത്തേക്കാണ് സൈനിക സേവനത്തില്‍ പ്രവേശിച്ചത്.
