ന്യൂ ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കും. ഡല്‍ഹി നിസാമുദ്ദീനിലെ നിഗം ബോധ്ഘട്ടില്‍ വെച്ചാണു സംസ്‌കാര ചടങ്ങുകള്‍ നടക്കുക.ഡല്‍ഹിയിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിന് വെക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ ഇന്നലെ വീട്ടിലെത്തി അന്തിമോപചാരമറിയിച്ചു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് മൂന്നു ദിവസം മുമ്പായിരുന്നു ഷീല ദീക്ഷിതിനെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 3.15 ന് വീണ്ടും ഹൃദയാഘാതമുണ്ടാവുകയും 3.55 ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
