തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമെത്തുന്ന മുതിര്‍ന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും വരി നിര്‍ത്താതെ അവര്‍ക്കു സേവനം ലഭ്യമാക്കണമെന്ന് ഉത്തരവ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ ക്യൂവില്‍ നിര്‍ത്താതെ മുന്‍ഗണന നല്കി സേവനം ലഭ്യമാക്കണമെന്നാണു സാമൂഹിക നീതി വകുപ്പു സെക്രട്ടറി ബിജു പ്രഭാകറിന്റെ ഉത്തരവ്.സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ നികുതി- ബില്‍ കൗണ്ടറുകള്‍ അടക്കമുള്ള സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്, ഗുരുതര രോഗം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ വരിനിര്‍ത്താതെ മുന്‍ഗണനയില്‍ സേവനം ലഭ്യമാക്കണമെന്നു സാമൂഹിക നീതി വകുപ്പു സെക്രട്ടറി ബിജു പ്രഭാകറിന്റെ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസുകളിലും വിവിധ നികുതി-ബില്‍ കൗണ്ടറുകളിലും അടക്കം പൊതുജനങ്ങള്‍ ഇടപാടു നടത്തുന്ന സ്ഥലങ്ങളിലെല്ലാം മുതിര്‍ന്ന പൗരന്മാര്ക്കു പ്രത്യേക പരിഗണന നല്‍കണമെന്നും അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണന നല്‍കണമെന്നും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലയിടത്തും പാലിക്കപ്പെടാതിരിക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം ചില ഓഫീസുകളിലെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവു പുറത്തിറക്കിയത്.
