രാജ്യത്ത് മോട്ടോര്‍വാഹന വില്‍പ്പന തുടര്‍ച്ചയായി പതിനൊന്നാം മാസവും ഇടിയുന്നു .വാഹനവിപണി ഉണര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ഫലം കാണുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് സെപ്‌തംബറിലെ വില്‍പ്പനയുടെ കണക്ക്.
കാര്‍വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന മാരുതി വാഹനങ്ങളുടെ വില്‍പ്പന സെപ്‌തംബറില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിഞ്ഞു. 2018 സെപ്‌തംബറില്‍ 1,51,512 കാറുകള്‍ വിറ്റപ്പോള്‍ കഴിഞ്ഞമാസം വിറ്റത് 1,10,454 എണ്ണംമാത്രമാണ്. ടാറ്റാ മോട്ടേഴ്‌സ് കാറുകളുടെ വില്‍പ്പന 47 ശതമാനം ഇടിഞ്ഞു. ഹോണ്ട -59 ശതമാനവും ഹ്യുണ്ടായി -15 ഉം മഹീന്ദ്ര 33 ഉം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 18 ശതമാനവും ഇടിഞ്ഞു. ഇരുചക്രവാഹനവിപണിയുംതകര്‍ച്ചയിലാണ്.
ഹീറോ മോട്ടോകോര്‍പിന്റെ വില്‍പ്പന -20 ശതമാനം ഇടിഞ്ഞു. ഹോണ്ട മോട്ടോര്‍സൈക്കിള്‍–12, ബജാജ് –35, ടിവിഎസ് മോട്ടോര്‍–33, റോയല്‍ എന്‍ഫീല്‍ഡ്–22 എന്നിങ്ങനെയാണ് പ്രധാന ബ്രാന്‍ഡുകളുടെ ഇടിവിന്റെ ശതമാനക്കണക്ക്. വാണിജ്യവാഹനവിഭാഗത്തില്‍ ടാറ്റാമോട്ടേഴ്‌സിന് 45 ശതമാനം വില്‍പ്പന ഇടിഞ്ഞു. അശോക്‌ലെയ്‌ലാന്‍ഡ്–57, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര–18, വോള്‍വോ ഐഷര്‍–43 എന്ന വിധത്തില്‍ വന്‍ഇടിവാണ് വാണിജ്യവാഹന വില്‍പ്പനയിലുണ്ടായത്. മോട്ടോര്‍വാഹന മേഖലയില്‍ ലക്ഷക്കണക്കിനുപേര്‍ക്ക് ഇതിനകം തൊഴില്‍ നഷ്ടപ്പെട്ടു. നൂറുകണക്കിനു ഡീലര്‍ഷിപ് ഔട്ട്‌ലെറ്റുകള്‍ പൂട്ടി. ഉല്‍പ്പാദനകേന്ദ്രങ്ങള്‍ തുടര്‍ച്ചയായി അടച്ചിടുകയാണ്.
