കൊച്ചി: യൂണിവേഴ്സിറ്രി കോളേജിലെ കത്തികുത്തുകേസില്‍ പ്രതിയായിരുന്ന ശിവരഞ്ജിത്ത് ഉള്‍പ്പെട്ട സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റ് സുതാര്യമായിരുന്നെന്ന് പി.എസ്.സി ഹെെക്കോടതിയില്‍ അറിയിച്ചു. കായിക ക്ഷമത പരിശോധനയും സുതാര്യമായിരുന്നു. കായികക്ഷമത പരിശോധയ്ക്ക് ക്യാമറ വയ്ക്കുന്നത് സമ്ബത്തിക ബാധ്യത ഉണ്ടാക്കുമെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ പരാതിയിലാണ് മറുപടി.
