ദുബായ്: വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. ദുബായ് വിമാനത്താവളത്തിലായിരുന്നു സംഭവം. ആറ് വാല്‍നട്ടില്‍ 3 കിലോ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു.
മയക്കുമരുന്ന് കടത്തുകാര്‍ വിചിത്രമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന അവസ്ഥയാണ് കാണുന്നതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മഹ്ബൂബ് മുസാബി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാള്‍ തന്റെ സെല്‍ ഫോണിന്റെ ബാറ്ററിയില്‍ മയക്കുമരുന്ന് വെച്ച് കടത്താന്‍ ശ്രമിച്ചിരുന്നു. ഈ വര്‍ഷം 14 കിലോ മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ ദുബായ് കസ്റ്റംസിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയ പ്രത്യേക പരിശീലനവും അത്യാധുനിക സ്കാനിംഗ് ഉപകരണങ്ങളുടെ ഉപയോഗവും മരുന്നുകള്‍ കണ്ടെത്താന്‍ സഹായിച്ചതായി മുസാബി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന്, ആയുധങ്ങള്‍, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളും സസ്യങ്ങളും, വ്യാജ പണം, മന്ത്രവാദ ഉപകരണങ്ങള്‍, മയക്കുമരുന്ന് ഉപയോഗ ഉപകരണങ്ങള്‍, വ്യാജ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തതായി ടെര്‍മിനല്‍ -3 സീനിയര്‍ ഇന്‍സ്പെക്ടര്‍ നാസിര്‍ മദാനി പറഞ്ഞു.
WhatsApp us