ലക്‌നൗവില്‍ പിക്ക് അപ് വാന്‍ കാനലില്‍ മറിഞ്ഞ് കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. വിവാഹ ചടങ്ങില്‍ നിന്ന് മടങ്ങുകയായിരുന്ന പിക്കപ്പ് വാന്‍ വെളുപ്പിനെയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ദിര കനാലില്‍ പതിച്ച വാനില്‍ സ്ത്രീകളും കുട്ടികളുമടക്കം 29 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു.
പുരുഷന്മാരും സ്ത്രീകളും നീന്തി സുരക്ഷിതരായെങ്കിലും ഏഴു കുട്ടികളെ കാണാനില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വന്‍തോതില്‍ പോലീസ് സേന സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരോടൊപ്പം എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേനകളും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥലത്തെത്തി.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബറാബങ്കി ജില്ലയില്‍ നിന്നായിരുന്നു വിവാഹ പാര്‍ട്ടി എത്തിയത്. നിലവില്‍ കാണാതായ കുട്ടികളെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ പരമാവധി ശ്രമിക്കുന്നു. എങ്ങനെയാണ് പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് കനാലില്‍ വീണതെന്നും ഇപ്പോഴും വ്യക്തമല്ല. പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
