കുവൈത്ത് : കൊടും ചൂടില്‍ കുവൈത്ത് ചുട്ടുപൊള്ളുന്നു . താപനില 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പോയതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജൂണ്‍ അവസാനമായതോടെ ഉയര്‍ന്ന താപനിലയാണ് കുവൈത്തില്‍ .
ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 51 ഡിഗ്രി സെല്‍ഷ്യസാണ്. കൂടാത നിര്‍ജലീകരണവും അനുഭവപ്പെട്ടു. ഇതോടെയാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത് എന്നാണ് കാലാവസ്ഥ നീരിക്ഷകര്‍ വ്യക്തമാക്കുന്നത്. കടുത്ത ചൂട് മൂലം 2 പേര്‍ ഈ മാസം മരിച്ചിരുന്നു.
WhatsApp us