ചൈനീസ് കമ്ബനികളോട് മത്സരിക്കാന്‍ ചെലവുചുരുക്കുന്നതിന്റെ ഭാഗമായി സാംസംഗ് ഇന്ത്യയിലെ ആയിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. അടുത്തിടെ വിപണിയില്‍ ചൈനീസ് കമ്ബനികളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് സ്മാര്‍ട്ട്ഫോണുകളുടെയും ടെലിവിഷനുകളുടെയും വില കുറയ്ക്കാന്‍ കമ്ബനി നിര്‍ബന്ധിതമായിരുന്നു. ഇത് കമ്ബനിയുടെ ലാഭത്തെ കാര്യമായി ബാധിച്ചതിനാലാണ് ചെലവ് ചുരുക്കല്‍ നടപടി സാംസംഗ് തുടങ്ങിയതെന്നാണ് സൂചന.
ടെലിവിഷന്റെയും സ്മാര്‍ട്ട്ഫോണിന്റെയും വിലയില്‍ കഴിഞ്ഞ 18 മാസത്തിനിടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ കുറവുണ്ടായി. ഇതനുസരിച്ച് വിപണി തിരിച്ചുപിടിക്കാന്‍ ചെലവ് കുറയ്ക്കാനാണ് കമ്ബനിയുടെ ലക്ഷ്യം. പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം സെയ്ല്‍സ്, മാര്‍ക്കറ്റിംഗ്, റിസര്‍ച്ച്-ഡെവലപ്പ്മെന്റ്, മാനുഫാക്ച്ചറിംഗ്, ഫിനാന്‍സ്, ഹ്യൂമണ്‍ റിസോഴ്സസ്, കോര്‍പ്പറേറ്റ് റിലേഷന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് .
ടെലികോം നെറ്റ്വര്‍ക്ക് ഡിവിഷന്റെ ഭാഗമായ 150 ജീവനക്കാരെ സാംസംഗ് ഇതിനകം പിരിച്ചുവിട്ടിട്ടുണ്ട്. ഒക്റ്റോബര്‍ മാസത്തോടെ മുഴുവന്‍ ജീവനക്കാരെയും പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കമ്ബനി അറിയിച്ചു. ഇന്ത്യയില്‍ മൊത്തം 20,000 ജീവനക്കാരാണ് സാംസംഗിനുള്ളത്.
മോശം പ്രകടനം കാഴ്ചവെക്കുന്നവരെയും പ്രതീക്ഷിച്ച ഫലം കൊണ്ടുവരാത്ത ജീവനക്കാരെയും ഇതിനകം സാംസംഗ് ഇന്ത്യ ബിസിനസ് വിഭാഗം മേധാവി പിരിച്ചുവിടല്‍ കാര്യം അറിയിച്ചിട്ടുണ്ട്. സാംസംഗിന്റെ ഇന്ത്യയിലുള്ള മൊത്തം തൊഴില്‍ സേനയില്‍ പത്ത് ശതമാനം പേരെ കമ്ബനി പിരിച്ചുവിടുമെന്നാണ് സൂചന. രണ്ടായിരം പുതിയ തൊഴിലവസരങ്ങളാണ് സാംസംഗ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൃഷ്ടിച്ചിട്ടുള്ളത്. തുടര്‍ന്ന് സാംസംഗ് ഇന്ത്യയില്‍ ബിസിനസ് വിപുലീകരിക്കും. കമ്ബനി വിവിധ വിഭാഗങ്ങളിലായി കൂടുതല്‍ നിയമനം നടത്തുമെന്നും വക്താവ് അറിയിച്ചു.
