ദുബായ്: മണിക്കൂറുകളോളം സ്കൂള്‍ ബസില്‍ കുടുങ്ങിയ മലയാളിയായ ആറുവയസുകാരന് ദാരുണാന്ത്യം. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസലാണ് മരിച്ചത്. രാവിലെയാണ് എട്ട് മണിയോടെയാണ് സംഭവം.
അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയാണ് ഫര്‍ഹാന്‍. ബസില്‍ ഉറങ്ങുകയായിരുന്ന കുട്ടി മറ്റ് വിദ്യാര്‍ത്ഥികള്‍ ബസില്‍ നിന്നിറങ്ങിയത് അറിഞ്ഞില്ല. ഇതറിയാതെ ബസിന്റെ വാതിലുകളടച്ച് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഡ്രൈവര്‍ പോയി. മണിക്കൂറുകളോളം ബസില്‍ കുടുങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ രാവിലെയോടെ കണ്ടെത്തുകയായിരുന്നു.
മുമ്ബും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014ല്‍ ഒരു സ്കൂളിലെ വിദ്യാര്‍ത്ഥിയെ സമാന രീതിയില്‍ സ്കൂള്‍ ബസില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പാള്‍,ബസ് ഡ്രൈവര്‍,സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് ജയില്‍ശിക്ഷ ലഭിച്ചിരുന്നു.
