മലപ്പുറം : കല്ലട ബസില്‍ തമിഴ് യുവതിക്ക് നേരെ പീഡനശ്രമം. ആക്രമണം നടത്തിയത് ബസിന്റെ രണ്ടാം ഡ്രൈവര്‍. കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫാണ് പ്രതി.
യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്നു പെണ്‍കുട്ടി. മലപ്പുറം തേഞ്ഞിപ്പാലത്തുവെച്ച് ബസ് പോലീസ് പിടിച്ചെടുത്തു.
