ന്യൂഡല്‍ഹി: ജയ്ശെ മുഹമ്മദ് നേതാവ് മസ്ഉൗദ് അസ്ഹര്‍ അടക്കം നാലു പേരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യന്‍ നടപടിക്ക് പിന്തുണയുമായി അമേരിക്ക. ഇന്ത്യന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ പിന്തുണക്കുന്നു. തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടത്തിന് പുതിയ നിയമം ഗുണം ചെയ്യുമെന്നും യു.എസ് സൗത്ത്-സെന്‍ട്രല്‍ ഏഷ്യ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് പ്രതികരിച്ചു.
വിവിധ കേസുകളില്‍ ഇന്ത്യ തേടുന്ന ജയ്ശെ മുഹമ്മദ് നേതാവ് മസ്ഉൗദ് അസ്ഹര്‍, ലശ്കറെ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സഇൗദ്, മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണ കേസില്‍ പ്രതി സകിയ്യുര്റഹ്മാന് ലഖ്വി എന്നിവരെയാണ് ഭീകരരായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ അധികാരം നല്കുന്ന നിയമഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സംഘടനകള്‍ക്കുപുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാമെന്ന നിയമഭേദഗതി യു.എ.പി.എയില്‍ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വരുത്തിയത് ഒരു മാസം മുമ്ബാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ പ്രധാനികളെയാണ് ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ദാവൂദ് ഇബ്രാഹിം, ഹാഫിസ് സഇൗദ്, മസ്ഉൗദ് അസ്ഹര്‍ തുടങ്ങിയവരെ ഭീകരരായി െഎക്യരാഷ്ട്രസഭ നേരേത്ത പ്രഖ്യാപിച്ചിരുന്നു.
WhatsApp us