പാലില്‍ വെള്ളം ചേര്‍ത്തയാള്‍ക്ക് 24 വര്‍ഷത്തിന് ശേഷം തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി ഉത്തരവ്. ഉത്തര്‍പ്രദേശിലെ ക്ഷീര കര്‍ഷകനായ രാജ് കുമാറിനാണ് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. ഉടന്‍ കീഴടങ്ങണമെന്ന് ഇയാളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ് ബോസും ഉള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
4.6 ശതമാനം മില്‍ക് ഫാറ്റ്, 7.7 ശതമാനം മില്‍ക് സോളിഡ് നോണ്‍-ഫാറ്റ് എന്നിങ്ങനെയായിരുന്നു രാജ് കുമാര്‍ വില്‍പന നടത്തിയ പാലില്‍ നടത്തിയ പരിശോധനയില്‍ 1995ല്‍ കണ്ടെത്തിയിരുന്നു. 8.5 ശതമാനമാണ് മില്‍ക് സോളിഡ് നോണ്‍-ഫാറ്റ് വേണ്ടത്.
എന്നാല്‍ കാലിത്തീറ്റയുടെ ഗുണമേന്മയും കാലികളുടെ ആരോഗ്യവും കാരണമാണ് അളവുകളിലെ വ്യത്യാസം ഉണ്ടായതെന്നാണ് രാജ് കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചത്. പാല്‍ പ്രാഥമിക ഭക്ഷണമാണെന്നും അപര്യാപ്തത നേരിയ തോതിലാണെങ്കിലും പ്രതി തെറ്റുകാരനാണെന്നും കോടതി നിരീക്ഷിച്ചു.
