തിരുവന്തപുരം: ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കും. ഹജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയായാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗത്തിന്റെ മഹത്വമാണ് ബലി പെരുന്നാള്‍. ത്യാഗസ്മരണകള്‍ പുതുക്കിയാണ് പെരുന്നാള്‍ ദിനത്തില്‍ ബലി കര്‍മ്മം നടത്തുന്നത്.
ഈദ് ഗാഹുകളിലും പള്ളികളിലും രാവിലെ പെരുന്നാള്‍ നമസ്‌ക്കാരവും പ്രത്യേക പ്രസംഗവും നടക്കും.
നിരവധി പേരുടെ പെരുന്നാള്‍ദിനം ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇത്തവണത്തേത് ആഘോഷത്തിന്റെതല്ല അതിജീവനത്തിന്റെ പെരുന്നാളാണ്.
പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്നവര്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള തിരക്കിലാണ്.
പള്ളികളില്‍ ഒത്തുകൂടി ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് വിശ്വാസികള്‍ ഇന്ന്.