വാഷിംഗ്ടണ്‍: അമേരിക്കയുടെ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സുള്ളിവന്‍ ആഗസ്റ്റ് 11 മുതല്‍ 17 വരെ ഭാരതത്തിലും ഭൂട്ടാനിലും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുമെന്ന് വിദേശകാര്യ വകുപ്പ്.ഭാരതവും അമേരിക്കയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും പ്രത്യേകിച്ച് ഇന്തോ-പെസഫിക്ക് മേഖലയിലെ സുരക്ഷയും സൈനിക വിന്യാസവും ചര്‍ച്ചയാകും.
ഭൂട്ടാന്റെ തലസ്ഥാനമായ തിമ്പുവിലെത്തുന്ന സുള്ളിവന്‍ രാജഭരണത്തിലുള്ള ഭൂട്ടാനുമായി കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു.ഇന്ത്യയിലെത്തുന്ന സുള്ളിവന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും ഒപ്പം ഇന്തോ-അമേരിക്കന്‍ ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കും.
കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തിലും ചൈനയുമായുള്ള അമേരിക്കയുടെ നയവ്യതിയാനത്തിന്റെ വെളിച്ചത്തിലും സുള്ളിവന്റെ യാത്രയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.പാക്കിസ്ഥാന്റെ കശ്മീര്‍ നയത്തോട് പ്രതികരിക്കാതിരുന്ന അമേരിക്ക ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം വച്ചിരുന്നു. അതിനിടെ ചൈനക്കെതിരെ വ്യാപാരയുദ്ധമാരംഭിച്ച അമേരിക്കയുടെ ഇരുരാജ്യങ്ങളോടുള്ള നയം ഭാരതത്തിന് അനുകൂലമാക്കാനാണ് വിദേശകാര്യവകുപ്പ് ശ്രദ്ധിക്കുന്നത്. ഭൂട്ടാനും ഇന്ത്യയും ചൈന അതിര്‍ത്തി പങ്കിടുന്ന ജനകീയ ഭരണകൂടങ്ങളും അമേരിക്കയുടെ സൗഹൃദവലയത്തിലുള്ളതും സന്ദര്‍ശനത്തിന്റെ പ്രാധാന്യം കൂട്ടുന്നു.
