റായ്പൂര്‍: ആയിരങ്ങള്‍ അണി നിരന്ന ത്രിവര്‍ണ പതാക മനുഷ്യചങ്ങലയ്ക്ക് ലോക റെക്കോര്‍ഡ്. സ്വാതന്ത്യദിനത്തിന് മുന്നോടിയായി വസുധൈവ കുടുംബകം സംഘടനയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യ ചങ്ങലയാണ് ചാമ്പ്യന്‍സ് ബുക്ക് ഓഫ് ലോക റെക്കോര്‍ഡിലെത്തിയത്.
15 കിലോമീറ്റര്‍ നീളമുള്ള ത്രിവര്‍ണ പതാക ചുളിവുകള്‍ വീഴാതെയാണ് ആയിരങ്ങള്‍ പിടിച്ചത്. ഏറ്റവും വലിയ ത്രിവര്‍ണ്ണപതാക എന്ന ലോക റെക്കോര്‍ഡാണ് ഇവര്‍ സ്വന്തമാക്കിയത്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യചങ്ങല സംഘടിപ്പിച്ചത്.
അമ്പാറ ചൗക്ക് മുതല്‍ പണ്ഡിറ്റ് രവി ശങ്കര്‍ ശുക്ല യൂണിവേഴ്‌സിറ്റി വരെയാണ് മനുഷ്യചങ്ങല സംഘടിപ്പിച്ചത്. 35 സോഷ്യല്‍ സംഘടനകളും, സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.
