സാമൂഹിക മാധ്യമ അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡ് നമ്ബറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജി സുപ്രീം കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹരജിക്കാരനായ അഡ്വ. അശ്വിനി ഉപാധ്യായയോട് പരമോന്നത കോടതി നിര്‍ദേശിച്ചു. എല്ലാ ഹരജികളും സുപ്രീം കോടതി മുമ്ബാകെ വരേണ്ടതില്ല. വിഷയം മദ്രാസ് ഹൈക്കോടതിയാണ് പരിഗണിക്കേണ്ടത്. കോടതി വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികളാണ് മദ്രാസ് ഹൈക്കോടതി മുമ്ബാകെയുള്ളത്. സമാനമായ ഹരജികള്‍ ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
