ദില്ലി: ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വ്യോമയാന മന്ത്രാലയത്തോടും വ്യവസായ റെഗുലേറ്ററിനോടും ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) ആവശ്യപ്പെട്ടു. പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ പറക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സമഗ്രമായ ഡാറ്റാബേസിലേക്ക് നല്‍കാനാണ് നിര്‍ദ്ദേശം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), എയര്‍ലൈന്‍സ്, മിനിസ്ട്രി, നാറ്റ്ഗ്രിഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഓഗസ്റ്റ് 30 ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
