പത്തനംതിട്ട: ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. കാര്‍ഷിക അഭിവൃദ്ധിയുടേയും സമ്പല്‍ സമൃദ്ധിയുടേയും പ്രതീകമായ നിറപ്പുത്തരി ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും നേതൃത്വം നല്കി. പുലര്‍ച്ചെ 5.40 ഓടെയാണ് നിറപുത്തരി ചടങ്ങുകള്‍ക്ക് തുടക്കമായത്. പുന്നെല്ല് ഇടിച്ച അവിലുകൊണ്ടാണ് ഇന്ന് കാനനവാസന് നേദ്യം.
തന്ത്രിയും മേല്‍ശാന്തിയും നിറപുത്തരിക്കായുള്ള നെല്‍കറ്റകള്‍ ശിരസിലേറ്റി പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് ഭക്തര്‍ക്ക് ശ്രീകോവിലില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ പ്രസാദമായി വിതരണം ചെയ്തു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് ആയിരക്കണക്കിന് ഭക്തരാണ് നിറപുത്തരി ചടങ്ങുകള്‍ക്കായി എത്തിയത്.
നെല്‍കതിരുകള്‍ പ്രത്യേക പൂജകള്‍ ചെയ്ത ശേഷം തന്ത്രി ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ശബരിമലയിലേതിന് സമാനമായി തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് നിറപുത്തരി ചടങ്ങുകള്‍ നടന്നു.
