തിരുവനന്തപുരം: അഭയ കേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തലുമായി ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍. ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് എഎസ്‌ഐ വിവി അഗസ്ററിന്റെ സമ്മര്‍ദ്ദം മൂലമാണ് കീറിയതെന്നാണ് മൊഴി. അഭയാകേസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്.
ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കീറിക്കളഞ്ഞെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്‍ എംഎം തോമസ് കോടതിയില്‍ പറഞ്ഞു. അന്നത്തെ എഎസ്‌ഐ വിവി അഗസ്ററിന്‍ നിര്‍ബന്ധിച്ചതിനാലാണ് റിപ്പോര്‍ട്ട് കീറിയതെന്നും എംഎം തോമസ് കോടതിയില്‍ വെളിപ്പെടുത്തി. കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ വിവി അഗസ്റ്റിനെ പ്രതിചേര്‍ത്തിരുന്നു. സിബിഐ സംഘം പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.
WhatsApp us