വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്കുന്ന നഷ്ടപരിഹാരത്തുക നാലാരട്ടിയാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ . നേരത്തെ രണ്ട് ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരത്തുക. അതിപ്പോള്‍ എട്ടു ലക്ഷം രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒപ്പുവെച്ചു. കുടുംബ പെന്ഷന്, ഇന്‍ഷുറന്‍സ്, എന്നവയ്ക്ക് പുറമെയാണ് ഈ സഹായം. ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക.
