ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇന്റലിജന്‍സ് ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, റോയുടെ സാമന്ത് ഗോയല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കാശ്മീരില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതിന്റെ പിന്നാലെയാണ് കൂടികാഴ്ച.
അതേസമയം പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്. ജമ്മു കാശ്മീരിനു ഭരണഘടനാനുസൃതമായി പ്രത്യേക അധികാരം നല്കുന്ന അനുച്ഛേദങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലുകളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന 370, സംസ്ഥാനത്തെ സ്ഥിരം പൗരന്മാര്ക്ക് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന 35എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ എടുത്തുകളയാനുള്ള ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനാണ് കേന്ദ്രം നിയമോപദേശം തേടിയിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി 35000 ഓളം പാരാമിലിട്ടറി സൈനികരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടകരോടും വിനോദസഞ്ചാരികളോടും സംസ്ഥാനം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 2000ത്തോളം വിനോദസഞ്ചാരികളും തീര്‍ഥാടകരും കശ്മീര്‍ വിട്ടു പോയിരുന്നു.
WhatsApp us