കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ കൊച്ചിയില്‍ പുതിയതായി രൂപീകരിക്കുന്ന പ്രത്യേക കോടതിയില്‍ നടക്കും. പോക്സോ കേസുകളില്‍ വാദം കേള്‍ക്കുന്നതിനായി കൊച്ചിയില്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വനിതാ ജഡ്ജിയുള്ള ഈ കോടതിയില്‍ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടത്താന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.
വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ഇര ഹൈകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഹൈകോടതിയുടെ അനുമതിയോടെയാണ് കോടതി മാറ്റുന്നതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പ്രാഥമിക വാദം ആരംഭിക്കാനിരിക്കെയാണ് ആഭ്യന്തര വകുപ്പിന്‍റെ നടപടി.
