ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ശ്രീനഗറില്‍ പോലീസ് തടഞ്ഞു. നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘത്തെ തിരിച്ചയക്കുകയും ചെയ്തു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, തിരുച്ചി ശിവ (ഡിഎംകെ), മനോജ് ഝാ (ആര്‍ജെഡി), ദിനേഷ് ത്രിവേദി(എന്‍സിപി) എന്നിവരാണു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ഇവരെ
മാധ്യമങ്ങളെ കാണുന്നതിനും അനുവദിച്ചില്ല.
ജമ്മു കശ്മീരിന്റെ റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനമായിരുന്നു . നേരത്തേ, ഗുലാംനബി ആസാദിനെ രണ്ടു തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
