മഹാരാഷ്ട്രയിലും ഹരിയാണയിലും അധികാരമുറപ്പിക്കാനുറച്ച് ബിജെപി. അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള ലക്ഷ്യങ്ങളോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയത്. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്. 75 സീറ്റൂകള്‍ സ്വന്തമാക്കാനാണ് ബിജെപിയുടെ അങ്കപ്പുറപ്പാട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേതായി 1,169 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
നിലവില്‍ 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 അംഗങ്ങളാണുള്ളത്. 2014ലാണ് സംസ്ഥാനത്ത് ആദ്യമായി ഹരിയാണയില്‍ അധികാരത്തിലെത്തിയത്. മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, ജെജെപി, ഐഎന്‍എല്‍ഡി, ആപ്പ്, ബിഎസ്പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ് അങ്കത്തിനൊരുങ്ങുന്നത്.
1.83 കോടി വോട്ടര്‍മാരില്‍ 85 ലക്ഷം സ്ത്രീകളും 252 ഭിന്നിലിംഗക്കാരും വോട്ട് ചെയ്യാന്‍ യോഗ്യരാണ്. സംസ്ഥാനത്തെ 19,578 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ്. കനത്ത സുരക്ഷയാണ് വോട്ടെടുപ്പ് പ്രമാണിച്ച് ഒരുക്കിയിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ അധികാരത്തിലിരിക്കുന്ന ബിജെപി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് പാര്‍ട്ടി വോട്ട് തേടുന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ശിവസേനയുമായി ബിജെപി സഖ്യം രൂപീകരിക്കുന്നത്. 288 നിയമസഭാ സീറ്റുകളില്‍ 150 സീറ്റുകളില്‍ ബിജെപിയും 124 സീറ്റുകളില്‍ ശിവസേനയും 14 സീറ്റുകളില്‍ ചെറുകക്ഷികളുമാണ് മത്സരിക്കുന്നത്. താക്കറെ കുടുംബത്തില്‍ കന്നിങ്കത്തിനിറങ്ങുന്ന ആദിത്യ താക്കറെയാണ് ശിവസേനയുടെ നിര്‍ണായക സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍. ഇതിനെല്ലാം പുറമേ 51 നിയമസഭാ മണ്ഡങ്ങളിലേക്കും രണ്ട് ലോക് സഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കുന്നുണ്ട്.