കാബൂള്‍: കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോഷം മാറ്റിവച്ചു.അതോടൊപ്പം ദാരുള്‍ അമാന്‍ കൊട്ടാരത്തിന്റെ ഉദ്ഘാടനവും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ കാബൂളില്‍ വിവാഹാഘോഷച്ചടങ്ങില്‍ പങ്കെടുത്തവരെ ലക്ഷ്യമിട്ട് ചാവേര്‍ ഭടന് നടത്തിയ സ്ഫോടനത്തില്‍ 63 പേര് കൊല്ലപ്പെടുകയും 182 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
WhatsApp us