പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കോടതി നിര്‍ദേശം നല്‍കി. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാമെന്ന് ടെന്‍ഡറിലുണ്ടോ? എന്ന് കോടതി ചോദിച്ചു. ടെന്‍ഡറില്‍ ഇല്ലാത്ത കാര്യങ്ങള്‍ എങ്ങനെ സംഭവിച്ചു എന്നറിയണം. പാലം തകരാറിലാണ് എന്ന വസ്തുത കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ടി.ഒ.സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
