ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം തടവില്‍ കഴിയുന്നത് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത അതെ സെല്ലില്‍.
ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെ ലോക്ക്-അപ്പില്‍ മൂന്നാം നമ്ബര്‍ മുറിയിലാണ് ഇന്നലെ അറസ്റ്റ് ചെയ്ത ചിദംബരത്തെ കഴിഞ്ഞ ഒരു രാത്രി മുഴുവന്‍ സൂക്ഷിച്ചത്. 2011 ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്ത് ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ലോക്ക്-അപ്പ് സ്യൂട്ട് 3 ഉദ്ഘാടനം ചെയ്തത്.
ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗിനൊപ്പം കെട്ടിടവും അതിന്റെ ലോക്കപ്പ് സൗകര്യങ്ങളും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
