ശൈഖ് ഹസീന-നരേന്ദ്ര മോദി കൂടിക്കാഴ്‍ചയില്‍ എന്‍.ആര്‍.സി ചര്‍ച്ചയായേക്കുമെന്ന് സൂചന. ബംഗ്‌ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കു പുറമെ ബംഗ്‌ളാദേശിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള ബന്ധവും ഗംഗാ ഇടനാഴി പദ്ധതിയും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.
പ്രധാനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ വിവാദ പൗരത്വ ബില്ലും ചര്‍ച്ചക്കു വരും.
മൂന്നു ദിവസം നീളുന്ന ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമായും ഇരു രാജ്യങ്ങള്‍ക്കും പങ്കാളിത്തമുള്ള പ്രത്യേക സാമ്ബത്തിക മേഖലയും നൈപുണ്യ വികസന കേന്ദ്രങ്ങളും ബംഗ്‌ളാദേശില്‍ ആരംഭിക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത്. വിദ്യാഭ്യാസ, ലഘു സാങ്കേതിക, ഓട്ടോ മൊബൈല്‍ മുതലായ മേഖലകളില്‍ ഇന്ത്യക്കാര്‍ക്ക് ബംഗ്‌ളാദേശില്‍ കൂടുതല്‍ ന്‍ നിക്ഷേപ അവസരങ്ങള്‍ തുറക്കുമെന്ന് ശൈഖ് ഹസീന അറിയിച്ചു.
അതേസമയം പൗരത്വ ബില്ലുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകളാണ് പ്രധാനമായും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കുന്നത്. പൗരത്വബില്‍ ബംഗ്‌ളാദേശിനെ ബാധിക്കുന്ന വിഷയമല്ലെന്ന് യു.എന്‍ ഉച്ചകോടിക്കിടെ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ധാക്കയില്‍ നടത്തിയ സന്ദര്‍ശന കാലത്തും സ്വീകരിച്ചത്. എന്നാല്‍ ഹിന്ദുക്കളല്ലാത്ത നുഴഞ്ഞു കയറ്റക്കാരെ തിരിച്ചയക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ബംഗ്‌ളാദേശ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയുടെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ സ്വീകരിക്കാനാവില്ലെന്ന് ബംഗ്‌ളാദേശ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
