ചുരുങ്ങിയ കാലംകൊണ്ട് സൗജന്യ പ്ലാനുകളിലൂടെയും ഡേറ്റാ പാക്കേജുകളിലൂടെയും നിരവധി ഓഫറുകള്‍ പുറത്തിറക്കിയ ജിയോയും കോള്‍ നിരക്ക് ഏര്‍പ്പെടുത്തുന്നു. മറ്റു കമ്ബനികളിലെ നമ്ബറുകളിലേക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കുമെന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. മിനിറ്റിന് 6 പൈസ നിരക്കിലാണ് ചാര്‍ജ്ജ് ഈടാക്കുക. ഇതിനായി നിലവിലുള്ള ഓഫറിനൊപ്പം ടോപ്‌അപ്പുകളും റീചാര്‍ജ്ജ് ചെയ്യേണ്ടിവരും.10, 20, 50, 100 രൂപകളുടെ ടോപ്‌അപ്പ് വൗച്ചറുകളാണ് ഇതിനായി ലഭ്യമാക്കുന്നത്.
അതേസമയം, ജിയോയില്‍ നിന്ന് ജിയോയിലേക്ക്, ലാന്‍ഡ്ലൈനിലേക്ക്, വാട്സ്‌ആപ്പ് പോലുള്ള ആപ്പുകള്‍ വഴിയുള്ള കോളുകള്‍ എന്നിവ സൗജന്യമായി തുടരും. ഇന്റര്‍കണക്‌ട് യൂസേജ് ചാര്‍ജ്ജ് (ഐ.യു.സി) പരസ്പരം കമ്ബനികള്‍ നല്‍കേണ്ടതുണ്ട്. 2020 ജനുവരി ഒന്നു മുതല്‍ ഇത് നിര്‍ത്തലാക്കാന്‍ നേരത്തെ ട്രായ് തീരുമാനിച്ചിരുന്നു. എന്നാല്‍ അത് തുടരണമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെയാണ് നിരക്ക് ഉപഭോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കാന്‍ ജിയോ തീരുമാനിച്ചിരിക്കുന്നത്. മറ്റ് ഓപ്പറേറ്റര്‍മാരുടെ ഉപയോക്താക്കള്‍ക്ക് കോള്‍ ചെയ്യുമ്ബോള്‍ കമ്ബനി നല്‍കേണ്ട തുകയാണ് ഐ.യു.സി. ഈ ഇനത്തില്‍ ജിയോ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 13,000 കോടി രൂപയാണ് മറ്റു കമ്ബനികള്‍ക്ക് നല്‍കിയത്.
എന്നാല്‍ അഡീഷണല്‍ ടോപ്‌അപ്പ് ചെയ്യുമ്ബോള്‍ ഡാറ്റ അധികമായി നല്‍കുമെന്ന് ജിയോ വാഗ്ദാനം ചെയ്യുന്നു. 10 രൂപയുടെ വോയിസ് കോളിനു വേണ്ടിയുള്ള ടോപ്‌അപ്പ് ചെയ്താല്‍ ഒരു ജി.ബി യും 20 രൂപയ്ക്ക് രണ്ടു ജി.ബിയും സൗജന്യമായി ലഭ്യമാകും.
