ന്യൂഡല്‍ഹി;ശാസ്ത്രലോകത്തെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താനായുള്ള പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിന് ഇന്ന് തുടക്കമാകും. ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.
ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ ശിവന്‍, വിംഗ് കേഡര്‍ രാകേഷ് ശര്‍മ്മ, കേന്ദ്രസര്‍ക്കാറിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. കെ വിജയ് രാഘവന്‍ എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായിരിക്കും.
പ്രഗത്ഭരായ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തുകയും അത് ശാസ്ത്രലോകത്തിന് ഉപയോഗപ്രദമായ രീതിയില്‍ സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് ഡിഎച്ച്‌ആര്‍യുവിയുടെ ലക്ഷ്യം.
പരിശീലനത്തിനായി തെരഞ്ഞെടുത്ത ആദ്യ സംഘത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച
60 വിദ്യാര്‍ത്ഥികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച നീളുന്ന പരിശീലന പരിപാടിയാണ് പദ്ധതിയുടെ ഭാഗമായി നടക്കുക.
പരിശീലന പരിപാടിയില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പൊഖ്രിയാല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ പലരും തങ്ങളുടെ തിരഞ്ഞെടുത്ത മേഖലകളില്‍ ഉയര്‍ന്ന തലങ്ങളില്‍ എത്തി രാജ്യത്തിന് സദ്‌പേര് നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
