വാഷിങ്ടണ്‍: യു.എസില്‍ കാണാതായ 57കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കിയെന്ന് പൊലീസ്. ടെക്സാസില്‍ മാസങ്ങളായി കാണാതിരുന്ന 57കാരന്‍െറ മരണത്തിന് പിന്നിലെ കാരണമാണ് പൊലീസ് കണ്ടെത്തിയത്. വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഒറ്റക്ക് താമസിച്ചിരുന്ന ഫ്രെഡി മാക്ക് എന്നയാളിനെയാണ് വളര്‍ത്തുനായ്ക്കള്‍ ഭക്ഷണമാക്കിയത്.
മാക്കിനെ കാണാനില്ലെന്ന് പരാതി നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാക്കിന്െറ അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തിയിരുന്നു. വളര്‍ത്തു നായ്ക്കളുടെ വിസര്‍ജ്യത്തില്‍ നിന്ന് മനുഷ്യന്‍െ മുടി കണ്ടെത്തിയതോടെയാണ് മാക്കിനെ നായ്ക്കള്‍ ഭക്ഷണമാക്കിയെന്ന് പൊലീസിന് വ്യക്തമായത്.
എന്നാല്‍, മാക്കിനെ കൊലപ്പെടുത്തിയത് വളര്‍ത്തു നായ്ക്കളാണോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ആദ്യം നായ്ക്കള്‍ മാക്കിനെ ഭക്ഷണമാക്കിയെന്ന് വിശ്വസിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
