അമേരിക്കയിലെ ഹൂസ്റ്റണില്‍ സിഖ്, പണ്ഡിറ്റ്, ബെഹ് റ മുസ് ലിം വിഭാഗങ്ങളുമായി പ്രധാനമന്ത്രി നമരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്നു വിഭാഗങ്ങളുംപ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.
1984 സിഖ് കൂട്ടക്കൊല, ഡല്‍ഹി വിമാനത്താവളത്തിന് ഗുരു നാനാക് ദേവിന്‍റെ പേര് നല്‍കല്‍, ഭരണഘടനയിലെ 25 അനുച്ഛേദവും ആനന്ദ് വിവാഹ നിയമവും, വിസ-പാസ് പോര്‍ട്ട് പുതുക്കല്‍ എന്നീ വിഷയങ്ങളിലെ പരിഹാരമാണ് സിഖ് വിഭാഗം പ്രധാനമന്ത്രിയോട്ആവശ്യപ്പെട്ടത്.
മോദിയുമായി കൂടിക്കാഴ്ച നടത്തിയ കശ്മീരി പണ്ഡിറ്റ് വിഭാഗം ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മോദിക്ക് നിവേദനം നല്‍കി. കശ്മീര്‍ വിഷയത്തില്‍ ചരിത്രപരമായ തീരുമാനം സ്വീകരിച്ചതിന് മോദിയെ നന്ദി അറിയിച്ചതായി കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധിയായ സുരീന്ദര്‍ കൗള്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ കശ്മീരിലെ കെട്ടിപ്പടുക്കുമെന്ന് മോദി പറഞ്ഞതായും കൗള്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ന്യൂനപക്ഷമായ ബെഹ് റ മുസ് ലിം വിഭാഗങ്ങളുടെ ഹൂസ്റ്റണിലെ പ്രതിനിധികളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. സമുദായം നേരിടുന്ന വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ബെഹ് റ വിഭാഗം പ്രതിനിധി അറിയിച്ചു.
