ഡല്‍ഹി: പാര്‍ലമെന്റ് പരിസരത്തേക്ക് കയ്യില്‍ കത്തിയുമായി കടക്കാന്‍ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം ഉണ്ടയത്. ബൈക്കിലെത്തിയ ഇയാള്‍ കയ്യില്‍ കത്തിയുമായി പാര്‍ലമെന്റ് പരിസരത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെ ഇയളെ പാര്‍ലമെന്റിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. പിന്നീട് പാര്‍ലമെന്റ് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജീന്‍സും കറുത്ത ടിഷര്‍ട്ടും ധരിച്ചയാളാണ് പാര്‍ലമെന്റ് പരിസരത്തേക്ക് കത്തിയുമായി കടക്കാന്‍ ശ്രമിച്ചത്. പൊലീസ് പിടികൂടിയ ആളുടെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.
