മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍ഡിഎ സഖ്യത്തില്‍ പോര് രൂക്ഷം. ചില സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ ശിവസേനയില്‍ നിന്ന് രാജിവച്ചു. 26 കോര്‍പറേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി പ്രഖ്യാപിച്ചത്. ഈ മാസം 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
പ്രചാരണത്തില്‍ വന്‍മുന്നേറ്റം എന്‍ഡിഎ നടത്തുന്നതിനിടെയാണ് ഉള്‍പ്പോര് രൂക്ഷമായിരിക്കുന്നത്. കല്യാണ്‍ മണ്ഡലം ബിജെപിക്ക് വിട്ടുകൊടുത്തതാണ് ശിവസേനയിലെ പ്രമുഖരെ അസംതൃപ്തരാക്കിയത്. ബിജെപിയുടെ ഗണപഥ് ഗെയ്ക്ക്‌വാദ് ആണ് ഈ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. സഖ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ചില വിട്ടുവീഴ്ചകള്‍ വേണ്ടി വരുമെന്ന് ശിവസേന നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.
