ലഡാക്ക്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കി ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദി അറിയിച്ചു ലഡാക്ക് ബുദ്ധമതവിശ്വാസി സംഘടന (എല്‍ബിഎ). പുതിയ നടപടികളെ ബുദ്ധമതവിശ്വാസികള്‍ ആഘോഷത്തോടെയാണ് വരവേറ്റത്.
വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസിക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ നേതാക്കള്‍, ബുദ്ധമത പുരോഹിതര്‍, സന്യാസികള്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഈ മാസം അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച സര്‍ക്കാര്‍ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാണ് രൂപീകരിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രമേയം രാജ്യസഭയിലും ലോക് സഭയിലും അവതരിപ്പിച്ചത്. താല്‍കാലികമായി മാത്രമാണ് ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ക്രമസമാധാനം സാധാരണഗതിലായ ശേഷം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.
