ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്ക്കര്‍ ഭീകരന് കൊല്ലപ്പെട്ടു. ലഷ്ക്കര്‍ ഇ തൊയ്ബയുടെ നേതാവ് ആസിഫാണ് കൊല്ലപ്പെട്ടത്.കശ്മീരിലെ സോപോറില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍.
നിരവധി കൊലപാതക കേസുകളില്‍ സൈന്യം തെരയുന്ന ഭീകരനാണ് ആസിഫ്. സോപോറില്‍ അന്യസംസ്ഥാന തൊഴിലാളിയെ വെടിവെച്ച് കൊന്നത് ആസിഫാണെന്ന് പോലിസ് റിപ്പോര്‍ട്ടുകളുണ്ട്. പിഞ്ചു കുട്ടിയടക്കം ഒരു കുടുംബത്തെ വെടിവെച്ച കേസിലും ആസിഫിനെ പോലിസ് തിരയുന്നുണ്ടായിരുന്നു.
സോപോറില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സൈന്യവുമായി ഏറ്റുമുട്ടല്‍ നടന്നത്.
