ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൗലാനമാര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കമലേഷ് തിവാരിയുടെ ഭാര്യയുടെ പരാതിയിന്‍മേലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കമലേഷ് തിവാരിയെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. പ്രതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കൊലപാതകികള്‍ക്ക് ഇവരുമായി ബന്ധമുള്ളതായി ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ് വ്യക്തമാക്കി. കൊലപാതകം സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്നും ഡിജിപി പറഞ്ഞു.
തിവാരിയുടെ മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്. . ലക്‌നൗവിലെ ഖുര്‍ഷിദ് ബാഗ് റോഡിലെ പാര്‍ട്ടി ഓഫീസില്‍ വച്ചാണ് അജ്ഞാതര്‍ തിവാരിയ്ക്ക് നേരെ വെടിയുതിര്‍ത്തത് . ഗുരുതരമായി പരിക്കേറ്റ തിവാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
