മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ 88-ാം ജന്മാവാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ തന്റെ ഏളിയ ആദരം. കഴിവുള്ള, പ്രാപ്തിയുള്ള ഒരു ഇന്ത്യയെയാണ് അബ്ദുള്‍ കലാം സ്വപ്നം കണ്ടത്. സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ അദ്ദേഹത്തിന്റേതായ സംഭാവനകളും രാജ്യത്തിന് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജന്മദിനത്തില്‍ രാജ്യം കലാമിന് ആദരം അര്‍പ്പിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പതിനൊന്നാം രാഷ്ട്രപതിയായിരുന്നു അവുള്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന അബുദുള്‍ കലാം. ഐഎസ്‌ആര്‍ഓ യിലെ ശാസ്ത്രജ്ഞനില്‍ നിന്ന് രാഷ്ട്രപതിയിലേക്കുള്ള മാറ്റവും വളരെ വലുതായിരുന്നു. കര്‍ക്കശക്കാരനായ മിസൈല്‍ മാനില്‍ നിന്നും നയതന്ത്രജ്ഞനായ രാഷ്ട്രപതിയായിരുന്നു അദ്ദേഹം.
2002-2007 കാലഘട്ടത്തിലാണ് രാഷ്ട്രപതിയായി അബ്ദുള്‍ കലാം സേവനം അനുഷ്ഠിച്ചത്. 1931-ല്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് കലാമിന്റെ ജനനം. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളിലും മിസൈല്‍ വികസനങ്ങളിലും അദ്ദേഹത്തിന്റെ സേവനം വിലമതിക്കുന്നതാണ്. ശാസ്ത്രജ്ഞന്‍, ഡിആര്‍ഡിഓ അഡ്മിനിസ്‌ട്രേറ്റര്‍ ഐഎസ്‌ആര്‍ഓ തലവന്‍ തുടങ്ങിയ മേഖലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 1998-ല്‍ പൊഖ്‌റാന്‍-2 ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. രാഷ്ട്രപതി പദവി ഒഴിഞ്ഞതിനു ശേഷം പൊതുസേവനത്തിലും എഴുത്തിലുമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
