മലപ്പുറം: മലയിടിച്ചിലില്‍ തകര്‍ന്ന നാടുകാണി ചുരത്തിലെ ഗതാഗതം പുന:സ്ഥാപിക്കാന്‍ നാലുമാസത്തോളം കാലതാമസം എടുത്തേക്കും. വനം വകുപ്പിന്റെ സഹകരണത്തോടെ താല്കാലികമായി സമാന്തരപാത നിര്‍മ്മിക്കാനുള്ള ആലോചന തുടങ്ങിയിട്ടുണ്ട്. നിലമ്പൂരില്‍ നിന്ന് ഊട്ടി, ബംഗളൂരു ഭാഗത്തേക്കുള്ള പാതയിലാണ് നാടുകാണി ചുരം.
കനത്ത മഴയില്‍ ചുരത്തിലെ എട്ടു കിലോമീറ്റര്‍ വരെ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലില്‍ രണ്ടിടത്തു റോഡ് 50 അടിയോളം താഴ്ചയില്‍ ഇടഞ്ഞു താഴ്ന്നു. രണ്ടിടത്തും പുതിയ പാലങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. ഗതാഗതം സ്തംഭിച്ചിട്ട് പത്തിലധികം ദിവസമായി.
ഗതാഗതം പുന:സ്ഥാപിക്കാനായി മരങ്ങളും മണ്ണും നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മലയിടിച്ചിലില്‍ പാതയില്‍ വന്നടിഞ്ഞ കൂറ്റന്‍ പാറക്കല്ലുകള്‍ സ്ഫോടനത്തിലൂടെ മാറ്റാന്‍ കഴിയു. കല്ല് പൊട്ടിച്ചു മാറ്റുന്നതിന് അടക്കം വനം, ജിയോളജി വകുപ്പുകളുടെ അനുമതി ആവശ്യമുണ്ട്.
