ബീജിങ്: കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരെ ഹോങ്കോങ്ങില്‍ നടന്ന വന്‍ പ്രക്ഷോഭം ഒടുവില്‍ ഫലം കണ്ടു. ബില്ല് ഹോങ്കോങ് സര്‍ക്കാര്‍ പിന്‍വലിച്ചു. ബില്‍ നിര്‍മ്മാണം പൂര്‍ണ്ണ പരാജയമെന്ന് ഭരണാധികാരി കാരി ലാം സമ്മതിച്ചു.
1997 ല്‍ ഹോങ്കോങ് ചൈനയ്ക്ക് കൈമാറാന്‍ ബ്രിട്ടന് തീരുമാനിച്ച ശേഷം ഇത്രയും ഗൗരവമാര്‍ന്ന പ്രക്ഷോഭം ഹോങ്കോങില്‍ നടന്നിട്ടില്ല. ശക്തമായ പ്രക്ഷോഭവും കടുത്ത പോലീസ് നടപടികളുമാണ് ബില്ലിനെതിരെ ഉണ്ടായത്. വിവാദ ബില്ലിനെതിരെ പ്രതിഷേധം കടുത്തതോടെ ബില്ല് മരവിപ്പിക്കുകയും ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബില്ല് മരവിപ്പിച്ചാല്‍ പോരാ ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകര്‍ വീണ്ടും തെരുവിലിറങ്ങുകയായിരുന്നു. വിവാദ ബില്ലിനെതിരെ 10 ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാനായി ഹോങ്കോങ്ങിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ ജോലിക്കാര്‍ക്ക് അവധി അനുവദിക്കുകയും ചെയ്തിരുന്നു.
