ഡല്‍ഹി: ഇന്ത്യന്‍ സമ്ബദ്ഘടന ശരിയായ പാതയിലെന്ന് സൂചന നല്‍കി കേന്ദ്ര ധനകാര്യ മന്ത്രാലയം. വിദേശ നിക്ഷേപത്തിലുണ്ടായ ആറ് ശതമാനത്തിന്റെ വര്‍ദ്ധനവ് ശുഭസൂചനയാണ് നല്‍കുന്നതെന്നും ധനകാര്യ മന്ത്രാലയം സൂചന നല്‍കുന്നു.
രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടി വിദേശ നിക്ഷേപ ചട്ടങ്ങളില്‍ വന്‍ ഇളവുകള്‍ വരുത്താന്‍ മന്ത്രാലയം പദ്ധതിയിടുന്നു. ബജറ്റ് പ്രഖ്യാപനമനുസരിച്ച് കല്‍ക്കരി വ്യവസായം, ഡിജിറ്റല്‍ മാദ്ധ്യമ രംഗം തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധിയില്‍ ഇളവ് നല്‍കാനാണ് തീരുമാനം.
സാമ്ബത്തിക ഉത്തേജന പ്രക്രിയയുടെ അടുത്ത ഘട്ടത്തില്‍ വ്യോമയാനം, മാദ്ധ്യമം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിന്റെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കും.സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാനും ചില വിഭാഗങ്ങള്‍ക്ക് നിയന്ത്രണ വിധേയമായി അനുമതി നല്‍കും.
ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ലാഭകരമായ രീതിയില്‍ ഇടപാടുകള്‍ നടത്തുന്നതിന് നേരിട്ടുള്ള വിപണനത്തിനും ആനുകൂല്യങ്ങള്‍ നല്‍കും. നിലവിലുള്ള മൊത്ത -ചില്ലറ വിപണന സമ്ബ്രദായത്തിന് പുറമെ ഇ കൊമേഴ്സ് മുഖേനയുള്ള വിപണനത്തിന് ഊന്നല്‍ നല്‍കും.
സാമ്ബത്തിക നവീകരണത്തിനുള്ള പദ്ധതികള്‍ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. സാമ്ബത്തിക രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്കില്‍ നിന്നു സ്വീകരിച്ച കരുതല്‍ ധനത്തിന്റെ വിനിയോഗം സംബന്ധിച്ച ചര്‍ച്ചകളും ക്യാബിനറ്റ് യോഗത്തില്‍ നടക്കും.
