തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 200 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 26,120 രൂപയായി. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ വില 26,000 രൂപ കടക്കുന്നത്. സ്വര്‍ണം ഗ്രാമിന് 25 രൂപ കൂടി 3,210 രൂപയുമായി.
ഇന്നലെയും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 25,920 രൂപയും ഗ്രാമിന് 3240 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. ജൂലൈ മാസത്തില്‍ മാത്രം പവന് 1,200 രൂപ വര്‍ധിച്ചു.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,443 ഡോളറാണ് ഇന്നത്തെ നിരക്ക്.
