പൂവാര്‍: പൊഴിയൂരില്‍ ഫിഷിംഗ് ഹാര്‍ബര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കയിലാണ് മല്‍സ്യത്തൊഴിലാളികള്‍. ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള പാരിസ്ഥിതിക ആഘാതപഠനത്തിന് ശേഷം പഠന റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങുമെന്ന പ്രഖ്യാപനം ഇപ്പോഴും പ്രഖ്യാപനത്തില്‍ തന്നെ ഒതുങ്ങുന്നു. കഴിഞ്ഞ ബജറ്റില്‍ പഠനത്തിന് മാത്രമായി 68 ലക്ഷം രൂപ അനുവദിച്ചിരുന്നതാണ്.
ഏഴ് വര്‍ഷം മുമ്ബ് കുളത്തൂര്‍ പഞ്ചായത്ത് ഭരണ സമിതിയാണ് പൊഴിക്കരയില്‍ മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കണമൊവശ്യപ്പെട്ട് സര്‍ക്കാരിന് ഹര്‍ജി നല്‍കിയത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. തുറമുഖ എന്‍ജിനിയറിംഗ് വകുപ്പാണ് ആഘാതപഠനത്തിന് മുന്‍കൈയെടുക്കേണ്ടതും പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതും.
പദ്ധതി നടപ്പിലായാല്‍ ഈ പ്രദേശത്തെ ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ക്ക് ജോലി തേടി കൊല്ലം, നീണ്ടകര, കൊച്ചി തുടങ്ങിയ ഹാര്‍ബറുകള്‍ തേടി പോകേണ്ട ആവശ്യമില്ല. ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നത് യാത്ര, താമസ വാടകയിനത്തില്‍ വന്‍തുകയാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമാകുന്നത്.
പുറമ്ബോക്ക് ഭൂമി ധാരാളമുള്ളതിനാല്‍ കുടിയൊഴിപ്പിക്കല്‍, സ്ഥലം ഏറ്റെടുക്കല്‍ എന്നിവ ആവശ്യമില്ലാത്തതുമാണ്. പൊഴിക്കര മുതല്‍ തെക്കേ കൊല്ലങ്കോട് വരെ നീളുന്ന രീതിയില്‍ വലിയ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന രീതിയില്‍ ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മാത്രമല്ല കാസര്‍കോട് മുതല്‍ പൂവാര്‍ വരെ നിര്‍മ്മിക്കുന്ന തീരദേശ റോഡ് പൊഴിയൂര്‍ തെക്കേകൊല്ലങ്കോട് വരെ നീട്ടാനും നിര്‍ദ്ദേശമുള്ളത് കൊണ്ട് ഈ മേഖലയിലേക്കുള്ള ഗതാഗതസൗകര്യം വര്‍ദ്ധിക്കാനും സാദ്ധ്യത കൂടുതലാണ്.
