ന്യൂഡല്‍ഹി: കടക്കെണിയിലായ ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന് വിദേശത്തേക്കു പോകാന്‍ 18,000 കോടിരൂപ കെട്ടിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. 18,000 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പുകേസില്‍ നരേഷ് ഗോയല്‍ അന്വേഷണം നേരിടുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയാണിത്. ഇടക്കാല യാത്രാനുമതി നല്‍കാനാവില്ലെന്നും 18,000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി നല്കിയാല് നരേഷ് ഗോയലിന് വിദേശത്തേക്ക് പോകാമെന്നും കോടതി വ്യക്തമാക്കി.
മെയ് 25ന് ദുബായിലേക്ക് പോകാനിരുന്ന തന്നെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കുകയും യാത്രാനുമതി നിഷേധിക്കുകയും ചെയ്തത് ചോദ്യംചെയ്ത് നരേഷ് ഗോയല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കെതിരെ കേസെന്നും ഇല്ലാതിരുന്നിട്ടും അധികൃതര്‍ യാത്രാനുമതി നിഷേധിച്ചുവെന്ന് ഗോയല്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ ഹൈക്കോടതി വിവിധ മന്ത്രാലയങ്ങളുടെ നിലപാട് ആരാഞ്ഞിട്ടുണ്ട്. ഹര്‍ജി ഓഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കും.
