ബംഗളൂരു: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും വാഴയുടെ വിളവെടുപ്പില്‍ കുറവുണ്ടാക്കുമെന്ന് യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്റന്‍ഷന്റെ പഠന റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിലനിന്നിരുന്ന ചൂടുള്ള കാലാവസ്ഥ വാഴ കൃഷിക്ക് അനുയോജ്യമായിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഇപ്പോള്‍ സ്ഥിതി മാറി. പഴത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവും ഉല്‍പാദകനുമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ വാര്‍ത്തയാണ് ഇത്.
