സിബിഐ കസ്റ്റഡിയില്‍ തുടരുന്നതില്‍ വിരോധമില്ലെന്ന് പി ചിദംബരത്തിന്റെ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍. തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു. നേരത്തെ ചിദംബരത്തെ അന്യയമായാണ് അറസ്റ്റ് ചെയ്തതെന്നും. ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ചിദംബരത്തിന് അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. വളരെ പതുക്കെയാണ് ചിദംബരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതെന്ന് സിബിഐ വ്യക്തമാക്കി. ഒരു പാട് രേഖകള്‍ പരിശോധിക്കാനുണ്ടെന്നും സിബിഐ വ്യക്തമാക്കി.
WhatsApp us