ദില്ലി: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന ചിദംബരത്തിന്റെ ആവശ്യവും കോടതി നിരസിച്ചു. ഇതോടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.
അഴിമതി കേസ് അന്വേഷണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആവശ്യം. ചിദംബരത്തിന്റെ ഹര്‍ജി അന്വേഷണ ഏജന്‍സികള്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ഇവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി ചിദംബരത്തിന്റെ ഹര്‍ജി തള്ളിയത്. മോദി സര്‍ക്കാരിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് ചിദംബരം. ഇദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.
